Headlines

പൊന്ന് വിളയിച്ച് കാട്ടൂർ തെക്കും പാടം

കാട്ടൂരിന്റെ നെല്ലറയായ കാട്ടൂർ തെക്കും പാടത്തു കൊയ്ത്തുത്സവം നടത്തി. ഇത്തവണ വൈറ്റില 2 എന്ന ഇനമാണ് കുറച്ചിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത് . നല്ല വിളവ് ഉണ്ടായി എന്ന് കർഷകരും, കൃഷി ഓഫീസറും അഭിപ്രായപെട്ടു.!

Read More

കോൺഗ്രസ്‌ പ്രതിഷേധ ധർണ്ണ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിലേക്ക് വികസന ഫണ്ടുകൾ നൽകാത്തതിനാൽ ആണ് ധർണ്ണ നടത്തിയത്. മണ്ഡലം പ്രസിഡന്റ്‌. ശ്രീ.A. P വിൽ‌സൺ അധ്യക്ഷത വഹിച്ച ധർണ D C C ജനറൽ സെക്രട്ടറി adv. സതീഷ് വിമലൻ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ്‌ നേതാക്കളും ധർണ്ണയിൽ പങ്കെടുത്തു.

Read More

അഭിനന്ദങ്ങൾ..

മീഡിയവൺ ലിറ്റിൽ സ്കോള൪ പരീക്ഷയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാന൦ നേടി പൊഞ്ഞനം പൂമരചോടിന് അടുത്ത് താമസിക്കുന്ന കണ്ണൻ മകൾ നവമി ചന്ദ്ര. എടത്തിരുത്തി സെന്റ് ആനീസ് കോൺവെന്റ് വിദ്യാർഥിയാണ്. അഭിനന്ദങ്ങൾ..

Read More

പൂർവവിദ്യാർത്ഥി സംഗമം 74

കാട്ടൂർ: Pompei St. Mary’s High School, Kattoor യിലെ Nostalgia 74 Batch ന്റെ Golden Jubilee ആഘോഷം വാടച്ചിറ തേജസ്‌ ഹാളിൽ വിപുലമായി കൊണ്ടാടി. ശ്രീ ഗുണവർദ്ധൻ IAS ആഘോഷം ഉൽഘാടനം ചെയ്‌തു.

Read More