Headlines

ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് 5 കോടി

ഒരു ദിവസം ഒന്നിച്ച് അഞ്ച് കോടി നിക്ഷേപ സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു. 44-ാമത് നിക്ഷേപ സമാഹരണം വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് അഞ്ച് കോടി എന്ന പദ്ധതി പ്രകാരം 08/02/2024 തിയ്യതിയില്‍ ബാങ്ക് സമാഹരിച്ച 5.23 കോടി രൂപ നിക്ഷേപ സമാഹരണത്തിന്‍റെ ഉദ്ഘാടനം മുകുന്ദപുരം സഹകരണ സംഘം അസ്സിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസ്സണ്‍ ഡേവീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് ആദ്യമായി നടത്തുന്ന നിക്ഷേപ സദസ്സിലൂടെ ഒരു ദിവസം കൊണ്ട് 5 കോടിയിലധികം രൂപ സമാഹരിക്കുവാന്‍ സാധിച്ചുവെന്നും ആയത് ബാങ്കിനെ കുറിച്ച് ജനങ്ങള്‍ക്കിടയിലുളള മതിപ്പിന്‍റെ തെളിവാണെന്നും സഹകരണ ബാങ്കുകളിലൂടെയുളള നിക്ഷേപം നല്‍കുക വഴി അതാത് പ്രദേശത്തെ പ്രാദേശിക വികസനത്തിനുളള എല്ലാവിധ സാഹചര്യങ്ങളുമാണ് നിക്ഷേപകര്‍ ഒരുക്കുന്നതെന്ന് പ്രസിഡന്‍റ അഭിപ്രായപ്പെട്ടു. നിക്ഷേപ സമാഹരണ യജ്ഞത്തില്‍ മുകുന്ദപുരം താലൂക്കില്‍ ആദ്യമായി ലക്ഷ്യം കൈവരിച്ച കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ ഉദ്ഘാടകന്‍ അസ്സിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസ്സണ്‍ ഡേവീസ് അഭിനന്ദിച്ചു.

സഹകരണ മേഖലയിലുളള നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആയതിനുളള എല്ലാ ക്രമീകരണങ്ങളും സഹകരണ വകുപ്പ് ഏറ്റെടുത്ത് നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ സ്മിനി, സെയില്‍ ആഫീസര്‍ സുവീഷ്, ഡയറക്ടര്‍മാരായ എം.ജെ.റാഫി, മധുജ ഹരിദാസ്, രാജന്‍ കുരുമ്പേപറമ്പില്‍, ബൈജു.കെ.ബി, രാജേഷ് കാട്ടിക്കോവില്‍, പി.പി.ആന്‍റണി, ഇ.എല്‍.ജോസ്സ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് പ്രമീള അശോകന്‍ സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *