Headlines

കാട്ടൂര്‍ ഗ്രാമപഞ്ചയാത്ത് വാർഷിക ബജറ്റ്

കാട്ടൂര്‍ ഗ്രാമപഞ്ചയാത്ത് 2024 – 25 വാർഷിക ബജറ്റ് പ്രസിഡണ്ട് കുമാരി ടി വി ലതയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശ്രീ വി എം കമറുദ്ദീന്‍ അവതരിപ്പിച്ചു.

സേവനമേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് തയ്യാറാക്കിയിരിക്കുന്ന ബജറ്റില്‍ ഭവന-ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി 14 ലക്ഷം രൂപയും അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ക്ക് 55 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്.

18,03,68,813 രൂപ വരവും 17,32,71,150 രൂപ ചെലവും 70,97,663 രൂപ നീക്കിയിരുപ്പും പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ , മെമ്പർമാർ , ജീവനക്കാർ , ആസൂത്രണ സമിതി അംഗങ്ങൾ , നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *